‘‘വിവാഹം പരിശുദ്ധം, വിവാഹേതര ലൈംഗികബന്ധം വീണ്ടും കുറ്റമാക്കണം’’: പാർലമെന്ററി സമിതി റിപ്പോർട്ട്

ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്ത് പാർലമെന്ററി സമിതി റിപ്പോർട്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരം വരുന്ന ഭാരതീയ ന്യായ സംഹിതയുടെ കരട് നിയമം പഠനം നടത്തുന്ന പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിലാണ് ശുപാർശ. ‘വിവാഹം പരിശുദ്ധമാണെന്നും അത് സംരക്ഷിക്കേണ്ടപ്പെടേണ്ടതാണെന്നും’ പാർലമെന്ററി സമിതി ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതുപോലെ വിവാഹേതര ലൈംഗികബന്ധത്തെ കുറ്റകരമാക്കുമ്പോൾ അതിൽ ലിംഗസമത്വം ഉറപ്പാക്കണമെന്നും നിർദേശിച്ചു. അതായത് സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കണമെന്നാണു നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റിലാണ് ഭാരതീയ ന്യായ സംഹിത സംബന്ധിച്ച ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്. നിലവിൽ ഈ ബില്ലുകൾ ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ബിജെപി എംപി ബ്രിജ് ലാലിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് ബില്ലുകളിൽ വിശദപഠനം നടത്താൻ മൂന്നു മാസത്തെ സമയമായിരുന്നു നൽകിയത്. തുടർന്ന് സമിതി യോഗം ചേർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കു പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയ്ക്കുള്ള കരട് നിയമത്തിൽ പഠനം നടത്തുന്ന സമിതിയാണ് ഈ വിഷയവും ഇതോടൊപ്പം ചേർക്കാൻ പരിഗണിച്ചത്. 2018ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്നു വിധിച്ചത്. എന്നാൽ ഇത് സിവിൽ നിയമലംഘനമായി കണക്കാക്കാമെന്നും വിവാഹമോചനത്തിനു കാരണമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഭാര്യ ഭർത്താവിന്റെ അടിമയാണെന്ന കൊളോണിയൽ സങ്കൽപത്തിൽനിന്നാണ് 163 വർഷം പഴക്കമുള്ള ഈ നിയമമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. വിവാഹിതയായ സ്ത്രീയുമായി മറ്റൊരു പുരുഷൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് അഞ്ചു വർഷം തടവുശിക്ഷ ലഭിക്കുന്നതായിരുന്നു നിയമം. സ്ത്രീക്ക് ശിക്ഷയില്ലായിരുന്നു. ഇലക്ടറൽ ബോണ്ട്: ലഭിച്ച പണത്തിന്റെ വിശദവിവരം നാളെയ്ക്കകം നൽകണം പാർട്ടിക്കെത്തിയപ്പോൾ ആദ്യം ഗേറ്റ് പൂട്ടി; ഒടുവിൽ നവാസ് മോദിയുമായുള്ള ദാമ്പത്യം മതിയാക്കി റെയ്മണ്ട്സിന്റെ ഗൗതം സിംഘാനിയ പുതുക്കുന്ന നിയമത്തിൽ ലിംഗസമത്വം ഉറപ്പാക്കണമെന്നാണു നിർദേശം. വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനും തമ്മില്‍ ബന്ധം ഉണ്ടായാല്‍ അതില്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ 497-ാം വകുപ്പില്‍ വ്യവസ്ഥ ഉണ്ടായിരുന്നുള്ളു. എന്നാല്‍ വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ ഉറപ്പാക്കണമെന്നാണ് പുതിയ നിർദേശം. പാർലമെന്ററി സമിതിയുടെ ശുപാർശയ്ക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം ഉൾപ്പെടെ പത്തോളം എംപിമാർ രംഗത്തുവന്നിരുന്നു. ‘‘രണ്ടു പേരുടെ സ്വകാര്യ ജീവിതത്തിൽ സർക്കാരിനു യാതൊരു കാര്യവുമില്ല’’ എന്നാണ് ചിദംബരം പറഞ്ഞത്. ഇതിനു പുറമേ സ്വവർഗ ലൈംഗികത നിരോധിക്കുന്ന സെക്ഷൻ 377 തിരികെക്കൊണ്ടുവരാനും ശുപാർശയുണ്ട്. ഈ വകുപ്പ് നേരത്തേ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ അനുഛേദം 14, 15, 19, 21 എന്നിവ ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചിട്ടുണ്ട്.

