മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടാൻ എന്നെ കിട്ടില്ല; പൂക്കോയ തങ്ങളുടെ നിലപാട് ഓര്‍മിപ്പിച്ച് കെ.പി.എ മജീദ്

കോഴിക്കോട്: മുസ്ലിം ലീഗ് സി.പി.എമ്മുമായി അടുക്കുന്നതില്‍ അതൃപ്തി പരസ്യമാക്കി കെ.പി.എ മജീദ് എം.എല്‍.എ. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ 1974ല്‍ എടുത്ത നിലപാട് ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മജീദ് നിലപാട് വ്യക്തമാക്കിയത്. അതിന് എന്നെ കിട്ടില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്ബ് ബാഫഖി തങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാര്‍ക്സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാര്‍ത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാൻ നടപ്പാക്കിയത്”-പൂക്കോയ തങ്ങളുടെ ഈ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കമ്യൂണിസത്തോടുള്ള നിലപാട് 1974ല്‍ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. മുസ്ലിംലീഗിലെ ഒരുപറ്റം ആളുകള്‍ കമ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗര്‍ഭാഗ്യകരമായ കാലമായിരുന്നു അത്. മഹാനായ പൂക്കോയ തങ്ങള്‍ രോഗവുമായി മല്ലിടുകയായിരുന്നു. ബോംബെയിലെ ക്യാൻസര്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു പാണക്കാട്ടെ തങ്ങളുടെ പ്രഖ്യാപനം. തങ്ങളുടെ വാക്കുകള്‍ ഇങ്ങനെയാണ്. ”അതിന് എന്നെ കിട്ടില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്ബ് ബാഫഖി തങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാര്‍ക്സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാര്‍ത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാൻ നടപ്പാക്കിയത്.” പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്ബിന്റെ ശക്തിയാണ്.അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാര്‍ത്തകളിലും ആരും വഞ്ചിതരാകരുത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ കേരള ബാങ്ക് ഡയറക്ടറായതോടെയാണ് ലീഗ്-സി.പി.എം ബന്ധം വീണ്ടും ചര്‍ച്ചയായത്. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും ഇതില്‍ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണ് ഹമീദ് മാസ്റ്റര്‍ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തത് എന്നായിരുന്നു ഇ.ടി പറഞ്ഞത്. ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഹമീദ് മാസ്റ്റര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. കേരള ബാങ്ക് സംബന്ധിച്ച് നിയമപോരാട്ടം നടക്കുന്നതിനിടെ ലീഗ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം സ്വീകരിച്ചതില്‍ കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്.

