ഒരു വീട്ടില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ രണ്ടു ഡോക്ടറേറ്റുകള്‍ ; അഭിമാനമായി മൊഗ്രാലിലെ രണ്ട് സഹോദരിമാർ

മൊഗ്രാല്‍: മൊഗ്രാലിലെ ഒരു വീട്ടില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ രണ്ടു ഡോക്ടറേറ്റുകള്‍. ജ്യേഷ്ഠത്തി സീനത്തിനെ പിന്തുടര്‍ന്ന് അനുജത്തി റുഖയ്യക്കും പി.എച്ച്.ഡി. മൊഗ്രാല്‍ കൊപ്ര ബസാറിലെ സഹോദരിമാരാണ് സീനത്തും റുഖയ്യയും. രണ്ടു പേരും ഇഷ്ട വിഷയമായ ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്.
ഇംഗ്ലീഷിലെ അറിയപ്പെടുന്ന നിരൂപകയും കവയത്രിയുമാണ് റുഖയ്യ. എഞ്ചിനീയര്‍ ഇബ്രാഹിം ബാബുവിന്റെ ഭാര്യയായ സീനത്തും ഇംഗ്ലീഷ് കവിതാ രംഗത്ത്ശ്രദ്ധേയമായ രചനകളുടെ കര്‍ത്താവാണ്.

