KSDLIVENEWS

Real news for everyone

കോട്ടയത്ത് കാറിലെത്തിയ സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു

SHARE THIS ON

കോട്ടയം: കോടിമത നാലുവരിപാതയില്‍ കാറില്‍ എത്തിയ സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തത്. കാറില്‍നിന്ന് ലിവര്‍ എടുത്ത് അതുകൊണ്ടാണ് ഹെഡ്‌ലൈറ്റ് തകര്‍ത്തത്. അക്രമത്തിന് പിന്നാലെ സ്ത്രീകള്‍ അതേകാറില്‍ തന്നെ രക്ഷപ്പെട്ടു. ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറിലാണ് സ്ത്രീകള്‍ എത്തിയതെന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നത്. കാറിന്റെ നമ്പര്‍ സഹിതമുള്ള ചിത്രങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!