പിതാവിനെ വാക്കര്‍കൊണ്ട് അടിച്ചുകൊന്നു; 26-കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: പിതാവിനെ വാക്കര്‍കൊണ്ട് അടിച്ചുകൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍. പുന്നപ്ര ഈരേശ്ശേരിയില്‍ സെബിന്‍ ക്രിസ്റ്റ്യന്‍ (26)നെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21-നാണ് ഇയാളുടെ പിതാവ് ഈരേശ്ശേരിയില്‍ സെബാസ്റ്റ്യന്‍ (65) മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണന്ന് തെളിഞ്ഞത്.

