KSDLIVENEWS

Real news for everyone

ബേക്കൽ ആർട്ട് ഫോറം ഉദ്ഘാടനം നവം.26 ന് ഞായറാഴ്ച വൈകും.3.30 ന് പള്ളിക്കരയിൽ -കണ്ണൂർ സർവ്വകലാശാല ബഹുഭാഷ പഠനകേന്ദ്രം ഡയറക്ടർ ഡോ.എ.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്യും

SHARE THIS ON

പള്ളിക്കര : കലാ-സാംസ്കാരിക രംഗത്തെ ഒരു കൂട്ടം പ്രവർത്തകർ ഒത്തുചേർന്ന് രൂപം നൽകിയ ബേക്കൽ ആർട്ട് ഫോറം നവം.26 ന് വൈകു. 3.30 ന് പള്ളിക്കര ജി.എം.യു.പി.സ്കൂളിൽ നടക്കുന്ന പരിപാടിയോട് കൂടി ഉദ്ഘാടനം ചെയ്യും.

കണ്ണൂർ സർവ്വകലാശാല ബഹുഭാഷ പഠനകേന്ദ്രം ഡയറക്ടർ ഡോ.എ. എം.ശ്രീധരൻ ഉദ്ഘാടകൻ.മുതിർന്ന മാധ്യമ പ്രവർത്തകൻ റഹ്മാൻ തായലങ്ങാടി മുഖ്യാതിഥിയാകും.റഹ്മാൻ തായലങ്ങാടിയുടെ “വാക്കിന്റെ വടക്കൻ വഴികൾ” എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച നടക്കും. ചർച്ചയിൽ കവിത ചെർക്കള, സുമയ്യ തായത്ത് എന്നിവർ പങ്കെടുക്കും.

ആലോചനയോഗം കെ.ഇ.എ ബക്കർ ഉദ്ഘാടനം ചെയ്തു. ആർട്ട് ഫോറം പ്രസിഡണ്ട് അബു ത്വാഈ അധ്യക്ഷനായി. സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ട്രഷർ ബി.എം.മുഹമ്മദ് കുഞ്ഞി, റിട്ട.ഡി. വൈ.എസ്.പി.,കെ.ദാമോദരൻ തച്ചങ്ങാട്, റിട്ട. അസിസ്റ്റൻറ് സെയിൽ ടാക്സ് കമ്മീഷണർ ഗോപാലൻ പളളിക്കര, സുൽഫിക്കർ അലി, രാജേന്ദ്രപ്രസാദ്, എം.എ.ഹംസ, രാജേഷ് കൂട്ടക്കനി, അഷറഫ് മൗവ്വൽ, സാലിം ബേക്കൽ, രാജേഷ് പള്ളിക്കര, മുഹമ്മദലി മഠം, ഖാലിദ് പള്ളിപ്പുഴ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!