KSDLIVENEWS

Real news for everyone

വിമാനത്തിൽ പറന്ന് കിനാനൂർ കരിന്തളത്തെ 25-ഓളം ഹരിതകർമസേനാംഗങ്ങൾ

SHARE THIS ON

നീലേശ്വരം : വിമാനത്തിൽ പറക്കാനുള്ള സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് കാസർകോട് ജില്ലയിലെ കിനാനൂർ-കരിന്തളം ഗ്രാമപ്പഞ്ചായത്തിലെ 24-ഓളം ഹരിതകർമസേനാംഗങ്ങൾ. ജില്ലയിലെ ഏറ്റവും നല്ല കൺസോർഷ്യമായ കിനാനൂർ-കരിന്തളം പഞ്ചായത്ത് കൺസോർഷ്യം ടീമിന്റെ നേതൃത്വത്തിലായിരുന്നു വിമാനയാത്ര. കണ്ണൂരിൽനിന്ന്‌ വിമാനം കയറി കൊച്ചി വിമാനത്താവളത്തിലിറങ്ങി. അവിടെനിന്ന് മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, ചോറ്റാനിക്കര അമ്പലം, മറൈൻഡ്രൈവ്, ലുലുമാൾ, വാട്ടർ മെട്രോ, റെയിൽ മെട്രോ എന്നിവ സന്ദർശിച്ച് തീവണ്ടിയിൽ മടക്കം. പഞ്ചായത്ത് അസി. സെക്രട്ടറി പി.യു.ഷീലയും മുൻ വി.ഇ.ഒ. പ്രവീണയുമാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!