KSDLIVENEWS

Real news for everyone

കോവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലിൽ നിന്ന് ഇറക്കി വിട്ടു , ഉടമയ്ക്കെതിരെ കേസെടുത്തു .

SHARE THIS ON

കൊച്ചി: കൊവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു.കൊവിഡ് നെഗറ്റീവായ കൊല്ലം സ്വദേശിനിയെ ഉടമ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ തയ്യാറായില്ലെന്നാണ് പരാതി.കൊച്ചിയിലെ ഹോസ്റ്റല്‍ ഉടമയില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും.

കൊച്ചിയിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന പരാതിക്കാരിയായ യുവതിയില്‍ നിന്ന് കഴിഞ്ഞദിവസം പൊലീസ് മൊഴിയെടുത്തിരുന്നു. കഴിഞ്ഞമാസം ഇരുപത്തിനാലിന് പരാതിക്കാരിയുടെ സഹപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയിരുന്നു.

സെപ്തംബര്‍ 31ന് നടത്തിയ പരിശോധനയില്‍ യുവതിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒക്ടോബര്‍ ഏഴിന് രോഗമുക്തി നേടി. സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച്‌ ഏഴ് ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തി. എന്നാല്‍ ഹോം ക്വാറന്റീന്‍ കഴിയാതെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ പറ്റില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!