KSDLIVENEWS

Real news for everyone

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതില്‍ എതിര്‍പ്പില്ല- നിതീഷ് കുമാര്‍

SHARE THIS ON

പാറ്റ്‌ന: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രധാനമന്ത്രി പദത്തില്‍ താന്‍ അവകാശവാദം ഉന്നയിക്കില്ല എന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന് ജനതാദള്‍ (യുണൈറ്റഡ്) പിന്തുണ നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് “തങ്ങള്‍ക്ക് അതില്‍ യാതൊരു പ്രശ്‌നവുമില്ല, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചിരുന്ന് സംസാരിച്ച് എല്ലാത്തിനും തീരുമാനമെടുക്കും.” എന്ന് വെള്ളിയാഴ്ച നിതീഷ് കുമാർ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയായിരിക്കും 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. കമല്‍ നാഥിന്റെ പ്രസ്താവന വലിയതോതിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!