KSDLIVENEWS

Real news for everyone

ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് നേരേ കരിങ്കൊടി വീശി യു.പിയിലെ കരിമ്പ് കര്‍ഷകര്‍

SHARE THIS ON

പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ വലയ്ക്കുന്നത് കരിമ്ബ് കര്‍ഷകര്‍ നേരിടുന്ന ദുരിതമാണ്. പഞ്ചസാര മില്ലുകള്‍ കരിമ്ബ് ശേഖരിച്ച ശേഷം കര്‍ഷകര്‍ക്ക് തുക നല്‍കുന്നതിലെ കാലതാമസമാണ് ഈ മേഖലയിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. 1600 കോടിയോളം രൂപയാണ് മില്ലുകള്‍ ഇനിയും കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കരിമ്ബ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണ് കരിമ്ബ് കര്‍ഷകര്‍ ഏറെയും. ഗോതമ്ബ് പോലെ സര്‍ക്കാര്‍ നേരിട്ട് സംഭരിക്കാതെ, ഇടനിലക്കാര്‍ വഴി കരിമ്ബെടുക്കുന്നത് കൊണ്ടാണ് ഭീമമായ തുക കുടിശികയാകുന്നത്. കിട്ടാനുള്ള തുകയ്ക്ക് പലിശ നല്‍കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപനം നടത്തിയെങ്കിലും കര്‍ഷകര്‍ വിശ്വസിച്ച മട്ടില്ല. കരിമ്ബ് വ്യവസായ മന്ത്രി സുരേഷ് റാണ അടക്കമുള്ള ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് നേരെ കരിങ്കൊടി വീശിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങള്‍ നല്‍കുന്ന വിലയേക്കാള്‍ കുറഞ്ഞ തുകയാണ് ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഈ തുക പോലും കൃത്യമായി ലഭിക്കാത്തതാണ് കര്‍ഷക രോഷം ശക്തമാക്കിയത്. കര്‍ഷകരുടെ തുക 15 ദിവസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ മില്ല് കണ്ടുകെട്ടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നതെല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ടായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എസ്‌.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ 15 ദിവസത്തിനുള്ളില്‍ കരിമ്ബ് കര്‍ഷകര്‍ക്ക് തുക കൈമാറുമെന്നാണ് അഖിലേഷ് യാദവിന്റെ വാഗ്ദാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!