KSDLIVENEWS

Real news for everyone

ഓപ്പറേഷന്‍ ഗംഗ: രണ്ടാം ദിവസമെത്തിയത് 48 മലയാളി വിദ്യാര്‍ത്ഥികള്‍

SHARE THIS ON

യുക്രൈന്‍ രക്ഷാ ദൗത്യമായ ഓപ്പറേഷന്‍ ഗംഗയിലൂടെ ഇതുവരെ നാട്ടിലെത്തിയത് 131 മലയാളികള്‍. ഇതില്‍ 130 പേര് കേരളത്തില്‍ തമാസിക്കുന്നവരും, ഒരാള്‍ ദില്ലിയില്‍ സ്ഥിര താമസമാക്കിയ ആളുമാണ്.. ഇന്നലെ മാത്രം 48 മലയാളികള്‍ എത്തി.ഇന്നലെ വൈകിട്ട് ദില്ലിയില്‍ എത്തിയ 36 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഹൗസിലാണ് താമസം ഒരുക്കിയിട്ടുള്ളത്.

എയര്‍പോര്‍ട്ടില്‍ എത്തുനാണ് വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കേരള ഹൗസിലെ ലെയ്സണ്‍ വിംഗില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 6 വിമനങ്ങളാണ് ഇതുവരെ ഇന്ത്യയില്‍ എത്തിയത്.1396 ഇന്ത്യക്കാര്‍ തിരിച്ചെത്തി. കേരളത്തില്‍ സ്ഥിരതാമസമുള്ള 130 മലയാളി വിദ്യാര്‍ത്ഥികലാണ് ഇതുവരെ രാജ്യത്ത് തിരിച്ചെത്തിയത്..ദില്ലിയില്‍ സ്ഥിരതമാസമുള്ള ഒരു മലയാളിയും എത്തിയിട്ടുണ്ട്.

ഇന്നലെ 48 വിദ്യാര്‍ത്ഥികളാണ് ദില്ലിയില്‍ എത്തിയത്.. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ1 1940 വിമാനത്തില്‍ 12 മലയാളികളാണ് ഉണ്ടായിരുന്നത്.. ഇവരെ എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ നാട്ടിലെത്തിച്ചു. ഇതില്‍ ഒരാളെ കോഴിക്കോട്ടും 6 പേരെ കൊച്ചിയിലും 5 പേരെ തിരുവനന്തപുരത്തുമാണ് എത്തിച്ചത്.

ബുഡാപെസ്റ്റില്‍ നിന്ന് തിരിച്ച എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനത്തില്‍ ഉണ്ടായിരുന്ന 36 വിദ്യാര്‍ത്ഥികളെയും കേരള ഹൗസിലെത്തിച്ചിട്ടുണ്ട്.. ഇവര്‍ക്കുള്ള താമസം കേരള ഹൗസില്‍ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. യുക്രൈനില്‍ നിന്നുമെത്തുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരാണ് നാട്ടിലെത്തിക്കുന്നത്. ഇവര്‍ക്കുള്ള വിമാന ടിക്കറ്റ്, ദില്ലിയിലെയും, മുംബൈയിലെയും താമസ സൗകര്യം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും നോക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്..

എയര്‍പോര്‍ട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കേരള ഹൗസിലെ ലെയ്സണ്‍ വിംഗില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. രാത്രിയും പകലുമുള്ള തുടര്‍ പ്രവര്‍ത്തനങ്ങളായതിനാല്‍ രണ്ടു സംഘങ്ങളായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!