KSDLIVENEWS

Real news for everyone

”വികസനത്തെക്കുറിച്ച് ചർച്ചക്ക് തയ്യാറുണ്ടോ;” പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം | സംസ്ഥാനത്ത് നടപ്പാക്കിയ വികസനവും ക്ഷേമവും സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് പിണറായി ഈ വെല്ലുവിളി.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ഒരു ചര്‍ച്ചക്ക് തയ്യാറാണോ എന്ന് പിണറായി ചോദിച്ചു. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനം താരതമ്യം ചെയ്യട്ടെ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ? – പിണറായി ട്വീറ്റിലൂടെ ചോദിച്ചു.വെല്ലുവിളി സംബന്ധിച്ച്‌ പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!