KSDLIVENEWS

Real news for everyone

കോഴിക്കോട് കളക്ടറുടെ കാറിന് നേരെ കല്ലേറ് , ഒരാൾ കസ്റ്റഡിയിൽ

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർ എസ് സാംബശിവറാവുവിന്റെ കാറിന് നേരെ കല്ലേറ്. കോഴിക്കോട്ടെ കളക്ടറേറ്റ് വളപ്പിൽ വെച്ചാണ് ഒരാൾ കാറിന് നേരെ കല്ലെറിഞ്ഞത്. കാറിന്റെ മുൻ ഭാഗത്തെ ചില്ല് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. ഈ സമയത്ത് കളക്ടർ കാറിലുണ്ടായിരുന്നില്ല. കല്ലെറിഞ്ഞ എടക്കാട് സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബൂത്തിൽ അതിക്രമം കാട്ടിയതിന് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കളക്ടർ എസ് സാംബശിവറാവു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് സംശയിക്കുന്നതായും കളക്ടർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!