റഷ്യന്‍ അധിനിവേശം, 15000ത്തോളം യുദ്ധക്കുറ്റങ്ങളുണ്ടായെന്ന് യുക്രൈന്

കീവ്: റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈനില്‍ നടന്നത് 15000ത്തോളം യുദ്ധകുറ്റങ്ങള്. പ്രതിദിനം 200നും 300നുമിടയിലാണ് കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് ചീഫ് പ്രൊസിക്യൂട്ടര്‍ പറയുന്നു. കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട 600ഓളം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 80 പേരുടെ വിചാരണ നടപടികളും ആരംഭിച്ചു. റഷ്യന്‍ രാഷ്ട്രീയ നേതാക്കള്‍, ഉയര്‍ന്ന മിലിട്ടറി ഉദ്യോഗസ്ഥര്‍ എന്നിവരടക്കം സംശയനിഴലിലാണ്. അതേ സമയം യുദ്ധകുറ്റകൃത്യങ്ങളില്‍ തങ്ങള്‍ പങ്കാളികളല്ലെന്നാണ് റഷ്യയുടെ നിലപാട്.
തിരിച്ചറിഞ്ഞ 15000 യുദ്ധകുറ്റകൃത്യങ്ങളില്‍ കൂടുതലും ഡോണ്‍ബാസ് മേഖലയിലാണ് നടന്നത്. റഷ്യ യുക്രൈന് നേര്‍ക്കുനേരെയുള്ള പോരാട്ടം ഏറ്റവും അധികം നടന്ന ഇടമാണ് ഡോണ്‍ബാസ്.

