KSDLIVENEWS

Real news for everyone

ടൂറിസം പദ്ധതിയില്‍നിന്ന് പിന്നോട്ടില്ല; നിക്ഷേപക സംഗമവുമായി ലക്ഷദ്വീപ് ഭരണകൂടം

SHARE THIS ON

കൊച്ചി: പ്രതിഷേധങ്ങള്‍ക്കിടയിലും ടൂറിസത്തിെന്‍റ പേരില്‍ തീരത്ത് നിര്‍മിക്കാന്‍ പദ്ധതിയിട്ട ബീച്ച്‌, വാട്ടര്‍ വില്ലകള്‍ക്കായി നിക്ഷേപക കോണ്‍ഫറന്‍സ് നടത്താന്‍ ലക്ഷദ്വീപ് ഭരണകൂടം. വ്യാഴാഴ്ച ന്യൂഡല്‍ഹിയിലാണ് നിക്ഷേപക കോണ്‍ഫറന്‍സ്. മിനിക്കോയ്, കടമത്ത്, സുഹേലി ദ്വീപുകളിലെ പദ്ധതികളിലേക്കാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തില്‍ രൂപരേഖ തയാറാക്കല്‍, നിര്‍മാണം, സാമ്ബത്തിക പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ക്ക് നിക്ഷേപകരെ ക്ഷണിക്കുന്നത്.

മിനിക്കോയിയില്‍ 150, കടമത്ത് 110, സുഹേലി 110 എന്നിങ്ങനെയാണ് വില്ലകള്‍ നിര്‍മിക്കുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് കോണ്‍ഫറന്‍സില്‍ പ്രവേശനം. അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ്, നിതി ആയോഗ് സി.ഇ.ഒ എന്നിവരും പങ്കെടുക്കുന്നുണ്ട്. ലക്ഷദ്വീപിെന്‍റ ഭൂപ്രകൃതിയും സാഹചര്യങ്ങളും പരിഗണിക്കാതെയുള്ള നിര്‍മാണങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ബീച്ച്‌ വില്ലകള്‍ നിര്‍മിക്കാന്‍ ജൂലൈ 31ന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. തീരത്ത് ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ നിര്‍മിച്ച ഷെഡുകള്‍ നിയമവിരുദ്ധമെന്നുകാട്ടി പൊളിച്ചുനീക്കിയ ലക്ഷദ്വീപ് ഭരണകൂടമാണ് വമ്ബന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ക്ക് തീരം കൈയേറാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!