KSDLIVENEWS

Real news for everyone

വിവാഹവാഗ്ദാനം നല്‍കി പീഡനം, സ്വകാര്യചിത്രം പകര്‍ത്തി; ബന്ധത്തില്‍നിന്ന് പിന്മാറിയതോടെ വെട്ടിവീഴ്ത്തി

SHARE THIS ON

കോട്ടയം: പീഡിപ്പിച്ച് മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തിയ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ച യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിവീഴ്ത്തി. സംഭവത്തില്‍ കോരൂത്തോട് കോസടി കുരിയിലംകാട്ടില്‍ ഡെന്നീസ് ദേവസ്യയെ (31) പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശിനിയുമായി പ്രണയത്തിലായശേഷം വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതറിഞ്ഞ യുവതി ഇയാളുമായുള്ള സൗഹൃദത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഇതിലുള്ള വിരോധംമൂലം കഴിഞ്ഞദിവസം രാത്രി യുവതിയെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതിയുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് വാക്കത്തിക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം മുങ്ങിയ പ്രതിയെ മുണ്ടക്കയം പോലീസാണ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരേ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് ഉണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!