ജില്ലയിൽ ഭൂമിയില്ലാത്ത 69 പട്ടികവർഗക്കാർക്ക് 18.22 ഏക്കർ ഭൂമി വിതരണംചെയ്യും ; അർഹരായവരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു

കാസർകോട്: സ്വന്തമായി ഭൂമിയില്ലാത്ത 69 പട്ടികവർഗക്കാർക്ക് 18.22 ഏക്കർ ഭൂമി വിതരണംചെയ്യും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിൽ കളക്ടർ ഡോ. ഡി.സജിത്‌ബാബു അധ്യക്ഷനായിരുന്നു.
ഭൂമിയില്ലാത്ത 69 പട്ടികവർഗക്കാർക്ക് 18.22 ഏക്കർ ഭൂമി വിതരണംചെയ്യും അർഹരായവരെനറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു
കാസർകോട്: സ്വന്തമായി ഭൂമിയില്ലാത്ത 69 പട്ടികവർഗക്കാർക്ക് 18.22 ഏക്കർ ഭൂമി വിതരണംചെയ്യും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിൽ കളക്ടർ ഡോ. ഡി.സജിത്‌ബാബു അധ്യക്ഷനായിരുന്നു.
പട്ടികവർഗക്കാർക്കുള്ള ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം, ലാൻഡ് ബാങ്ക് പദ്ധതി എന്നിവ പ്രകാരം ഭൂമിക്കായി അപേക്ഷ സമർപ്പിച്ച 1686 പട്ടികവർഗകാരിൽനിന്നാണ് സ്വന്തമായി ഒരുതുണ്ട് ഭൂമിപോലുമില്ലാത്ത 206 പേരുടെ പട്ടിക തയ്യാറാക്കി നറുക്കെടുപ്പിലൂടെ 69 പേരെ തെരഞ്ഞെടുത്തത്.
ഇവരിൽ 67 പേർക്ക് 25 സെന്റ് വീതം സ്ഥലവും ഒരാൾക്ക് 20.5 സെന്റ് സ്ഥലവും മറ്റൊരാൾക്ക് 20 സെന്റ് സ്ഥലവും ലഭിക്കും.
കാസർകോട്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ബേളൂർ, പനത്തടി, കോടോത്ത്, പാലാവയൽ, കുറ്റിക്കോൽ, മുന്നാട്, കരിവേടകം, കള്ളാർ വില്ലേജുകളിലാണ് ഇവർക്ക് ഭൂമി ലഭിക്കുക. ഇവർക്ക് ഭൂമി വാങ്ങുന്നതിനായി 2.16 കോടി രൂപയാണ് പട്ടികവർഗ വികസന വകുപ്പ് ചെലവഴിച്ചത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഈ 69 പേർ മാറാട്ടി, മലവേട്ടുവ, മാവിലൻ വിഭാഗങ്ങളിൽപ്പെടുന്നവരാണ്.

