തലശ്ശേരി സബ്കളക്ടർ ആയിരുന്ന ആസിഫ് കെ.യൂസഫിന്റെ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ട്ടിഫിക്കറ്റും റദ്ദാക്കി

തിരുവനനന്തപുരം: തലശ്ശേരി സബ്കളക്ടർ ആയിരുന്ന ആസിഫ് കെ.യൂസഫിന്റെ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ട്ടിഫിക്കറ്റും റദ്ദാക്കി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്ന് കണയന്നൂർ തഹസീൽദാറിന്റേതാണ് നടപടി.
സംവരണ ആനുകൂല്യത്തിനായി ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആസിഫിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു.
ആസിഫിന്റെ ഐഎഎസ് റദ്ദാക്കാനും കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ അക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ നടപടിയെടുത്തിട്ടില്ല. ആസിഫ് നിലവിൽ കൊല്ലം ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണറായി തുടരുകയാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് ഈ നിയമനം നൽകിയത്.

