17 കാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവം: പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായെന്ന് പൊലീസ് റിപോർട്; ‘പ്രതി ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയെന്ന് മൊഴി

കണ്ണൂർ: (www.kvartha.com) ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച 17 കാരിയായ ദളിത് പെൺകുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി പൊലീസ് പ്രാഥമിക അന്വേഷണ റിപോർട്. പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥിനിയെ കുടുംബസുഹൃത്തായ മധ്യവയസ്കൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ, പ്രതി പെൺകുട്ടിയെ ചതിയിൽ
വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനു ശേഷം ഭീഷണിപ്പെടുത്തി ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചതായും ഒടുവിൽ ഇര ഗർഭിണിയാവുകയും ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തപ്പോഴാണ് വിവരം
പുറത്തറിയുന്നതെന്നുമാണ് പൊലീസ് പറയുന്നത്.
‘ശീതള പാനീയത്തിൽ മയക്കുഗുളിക കലർത്തി നൽകിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. 17കാരിയുടെ രക്ഷിതാക്കളുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നു. ഇതിനാൽ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും ആരോരുമില്ലാത്ത സമയത്ത് തന്നെ നിർബന്ധിപ്പിച്ച് ശീതളപാനീയം കുടിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിനു ശേഷം ഈ വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി’, പൊലീസ് വൃത്തങ്ങൾ പറയുന്നു.
വയറുവേദനയെ തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ ശനിയാഴ്ച ഇരിട്ടി താലൂക് ജെനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവിടെ അഡ്മിറ്റായ പെൺകുട്ടി ശുചിമുറിയിലേക്ക് പോയപ്പോൾ അവിടെ നിന്നും പ്രസവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെയും ആൺകുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടാവസ്ഥ തരണം ചെയ്ത ഇരുവരും സുഖം പ്രാപിച്ചുവരികയാണ്. ഉളിക്കൽ പൊലീസ് പോക്സോ ചുമത്തി അന്വേഷണം നടത്തിയ കേസിൽ ഇരയുടെ കുടുംബസുഹൃത്തായ കൃഷ്ണനെ (53) യാണ് അറസ്റ്റുചെയ്തത്.

