രാജ്യത്തെ കോവിഡ് വ്യാപനം കുറയുന്നു :
24 മണിക്കൂറിനിടെ 31,118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 482
മരണവും .
മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 94,62,810 ആയി ; 88,89,585 ലക്ഷം പേർക്ക് മുക്തിയും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ 31,118 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 94,62,810 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 482 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,37,621 ആയി ഉയര്‍ന്നു. നിലവില്‍ 4,35,603 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 41,985 പേരാണ് രരോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 88,89,585 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

