കൂട്ടുകാരിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മുങ്ങിയ ഗ്രേഡ് എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: കൂട്ടുകാരിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് ‘വിശ്രമിച്ച’ ശേഷം പണം നല്‍കാതെ മുങ്ങിയ ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു.കോഴിക്കോട് ട്രാഫിക്കിലെ ഗ്രേഡ് എസ്‌ഐയ്ക്കെതിരെയാണ് നടപടി.ഇയാള്‍ക്കെതിരെ പോലീസ് വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10നാണ് സ്ത്രീയുമൊത്ത് റെയില്‍വേ സ്റ്റേഷൻ പരിസരത്തെ ഹോട്ടലില്‍ ഇയാള്‍ മുറിയെടുത്തത്.അഡ്വാൻസ് നല്‍കി മൂന്ന് മണിക്കൂര്‍ വിശ്രമിക്കാൻ മുറിയെടുത്തെങ്കിലും തിരിച്ചു പോകുമ്ബോള്‍ ബാക്കി പണം നല്‍കിയിരുന്നില്ല.തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ആള്‍ സിറ്റി ട്രാഫിക്കിലെ എസ്‌ഐ ആണെന്ന് മനസ്സിലായത്. ഒരു മണിക്ക് കൂട്രുകാരിക്കൊപ്പം വിശ്രമത്തിനെത്തിയ അദ്ദേഹം വൈകിട്ട് 4 നാണ് ഹോട്ടലില്‍ നിന്നും തിരിച്ചുപോയത്.എന്നാല്‍ ബാലൻസായ ഹോട്ടല്‍ വാടക 1,000 രൂപ നല്‍കിയില്ല. പണം ലഭിക്കാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് ആള്‍ ട്രാഫിക് എസ്‌ഐയാണെന്ന് മനസ്സിലായത്.തുടര്‍ന്ന് ഹോട്ടലുകാര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുകയായിരുന്നു. മണല്‍ മാഫിയ സംഘത്തലവന് ഒത്താശ ചെയ്യുകയും അറസ്റ്റ് വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് ഇദ്ദേഹത്തെ ബേപ്പൂര്‍ സ്റ്റേഷനില്‍ നിന്നു ട്രാഫിക് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്.ബേപ്പൂര്‍ സ്‌റ്റേഷനിലെ പിആര്‍ഒ ആയിരിക്കെ മണല്‍ മാഫിയ തലവനുമായി നടത്തിയ ഫോണ്‍ വിളി – വാട്സാപ് ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നായിരുന്നു നടപടി.

