KSDLIVENEWS

Real news for everyone

എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍

SHARE THIS ON

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ പൊലീസ് കസ്റ്റഡിയില്‍. അന്തിയൂര്‍ക്കോണം സ്വദേശിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പങ്കില്ലെന്ന് മനസിലായതിനെ തുടര്‍ന്ന് ഇവരെ വിട്ടയക്കുകയായിരുന്നു. അതേസമയം ഇന്ന് കസ്റ്റഡിയിലെടുത്തയാളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

അതേസമയം എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ കേസില്‍ ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ കുറിച്ച്‌ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പൊട്ടക്കുഴി ജങ്ഷന്‍ വരെ പ്രതി എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്റെ നമ്ബര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല.

ഡിസിആര്‍ബി അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഒരു തുമ്ബും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി അങ്കിത് അശോക് എന്നിവരും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം പൊലീസ് അന്വേഷണം പ്രഹസനമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!