KSDLIVENEWS

Real news for everyone

സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: കാസർകോടിന് ജയം

SHARE THIS ON

തൃക്കരിപ്പൂർ: സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടങ്ങി. വെള്ളിയാഴ്ച ഗ്രൂപ്പ് എ വിഭാഗത്തിൽ നാല് മത്സരങ്ങൾ നടന്നു. ആദ്യമത്സരത്തിൽ കാസർകോട് കൊല്ലത്തെ ഏകപക്ഷീയമായ ഒൻപത്‌ ഗോളിന് പരാജയപ്പെടുത്തി. കാസർകോടിന്റെ ക്യാപ്റ്റൻ അഹന വെങ്ങാട്ട് ഹാട്രിക്കടക്കം അഞ്ച്‌ ഗോൾ നേടി. പാലക്കാടും ഇടുക്കിയും തമ്മിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന്‌ ഗോളിന് പാലക്കാട് വിജയിച്ചു. കാസർകോടും പാലക്കാടും തമ്മിൽ നടന്ന മൂന്നാമത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന്‌ ഗോളുകൾക്ക് കാസർകോട് വിജയിച്ചു. കൊല്ലവും ഇടുക്കിയും തമ്മിൽ നടന്ന നാലാമത്തെ മത്സരത്തിൽ ഇടുക്കി ജയിച്ചു(2-1). ശനിയാഴ്ച രാവിലെ ഏഴിന് കാസർകോട് ഇടുക്കിയുമായും 8.30-ന് കൊല്ലം പാലക്കാടുമായും മൂന്നിന് ആലപ്പുഴ കോഴിക്കോടുമായും 4.30-ന് മലപ്പുറം എറണാകുളവുമായും ഏറ്റുമുട്ടും. ചാമ്പ്യൻഷിപ്പ് ആറിന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!