KSDLIVENEWS

Real news for everyone

കോൺഗ്രസിന് അഴകൊഴമ്പന്‍ സമീപനമെന്ന് ലിഗ് വിമർശം, ‘തോൽവിയിൽനിന്ന് ലീഗ് കരകയറും, കോണ്‍ഗ്രസിന് ത്രാണിയില്ല

SHARE THIS ON

മലപ്പുറം: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് എടുക്കുന്ന നിലപാടുകളിൽ സംശയം പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. മലപ്പുറം മഞ്ചേരിയിൽ നടക്കുന്ന മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച വിലയിരുത്തൽ നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവും തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് പ്രവർത്തക സമിതിയുടെ അജണ്ട. ഇതിനിടയിലാണ് കോൺഗ്രസിന്റെ നിലപാടുകളിൽ ലീഗ് നേതാക്കൾ സംശയം പ്രകടിപ്പിച്ചിട്ടുള്ളത്.


പാലാ ബിഷപ്പിന്റെ പ്രസ്താവന, ന്യൂനപക്ഷ സ്കോളർഷിപ്പ് തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ചത് അഴകൊഴമ്പൻ നിലപാടാണെന്ന് നേതാക്കൾ ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ നിന്ന് കരകയറാനുള്ള ആത്മവിശ്വാസം കോൺഗ്രസിനില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. പരാജയത്തിൽ നിന്ന് ലീഗിന് കരകയറാനാകും. എന്നാൽ കോൺഗ്രസിന് അതിനുള്ള ത്രാണിയില്ല. എല്ലാ വിഷയങ്ങളിലും കോൺഗ്രസിന് കൃത്യമായ നിലപാടുകളില്ലാതെ സംഭ്രമിച്ച് നിൽക്കുന്ന അവസ്ഥയുണ്ടെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി.


പാർട്ടിയിലും അച്ചടക്കം കർശനമാക്കണമെന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. മാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തിന് വാക്താക്കളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!