KSDLIVENEWS

Real news for everyone

ആറുവരിപ്പാതനിർമാണം പ്രതിസന്ധിയിലെന്ന് വ്യാപാരികൾ

SHARE THIS ON

കാസർകോട് : ആറുവരിപ്പാതയുടെ നിർമാണംമൂലം ദേശീയപാതയോരത്തെ കച്ചവടസ്ഥാപനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം തേടി നേതാക്കൾ കളക്ടറെ കണ്ടു.

ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം മാസങ്ങളായി വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വ്യാപാരസ്ഥാപനങ്ങളിലേക്ക് പോകേണ്ട വഴികൾ തടസ്സപ്പെടുത്തിയാണ് പലയിടത്തും നിർമാണം നടക്കുന്നത്. ദേശീയപാതയുടെ ഇരുവശങ്ങളിലും നിർമാണം നടക്കുന്ന സർവീസ് റോഡുകൾ പൂർത്തിയാകാത്തതാണ് ഗതാഗത കുരുക്കിനും വഴി തടസ്സത്തിനും പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!