KSDLIVENEWS

Real news for everyone

എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന് ഇന്ന് ആരംഭം

SHARE THIS ON

വെസ്റ്റ് ബംഗാൾ: എസ് എസ് എഫിന്റെ രണ്ടാമത് ദേശീയ സാഹിത്യോത്സവിന് വെസ്റ്റ് ബംഗാളിലെ ത്വൈബ ഗാർഡനിൽ തുടക്കമാകും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സാഹിത്യോത്സവിൽ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള 3000 പ്രതിഭകൾ 6 വിഭാഗങ്ങളിലായി 140 ഇനങ്ങളിൽ മത്സരിക്കും. മൂന്നു ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ, 25300 ബ്ലോക്ക്, 15000 യൂണിറ്റ്, 2500 സെക്ടർ, 700 ഡിവിഷൻ, 215 ജില്ല, 25സംസ്ഥാന സാഹിത്യോത്സവുകൾക്ക് ശേഷമാണ് ദേശീയ സാഹിത്യോത്സവ് നടക്കുന്നത്. ഇന്ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന റൂഹാനി മെഹ്ഫിൽ ആത്മീയ സംഗമത്തോടെയാണ് സാഹിത്യോത്സവ് ആരംഭിക്കുക. മുഫ്തി മുതീഉർ റഹ്മാൻ , മുഫ്തി സുൽഫീക്കർ, ത്വാഹ തങ്ങൾ എന്നിവർ ആത്മീയ സംഗമത്തിന് നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ അധ്യക്ഷതയിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പ്രസൂൺ ഭൗമിക് ഉദ്ഘാടനം ചെയ്യും. ബിജിൽ കൃഷ്ണ ഐ എ എസ് മുഖ്യാഥിതിയായി പങ്കെടുക്കും. എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തും. മുഫ്തി സിയാ ഉൽ റഹ്മാൻ റസ്‌വി, സുഹൈറുദ്ദീൻ നൂറാനി, ശരീഫ് ബംഗളൂരു, മുഈനുദ്ദീൻ ത്രിപുര സംസാരിക്കും.
ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് സാഹിത്യ കലാ മത്സരങ്ങൾ സമാപിക്കും. സമാപന സംഗമം എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷൻ ഉബൈദുല്ല സഖാഫിയുടെ അധ്യക്ഷതയിൽ വെസ്റ്റ് ബംഗാൾ വ്യവസായ വകുപ്പ് മന്ത്രി ബിപ്ളബ് മിത്ര ഉദ്ഘാടനം ചെയ്യും. വെസ്റ്റ് ബംഗാൾ ഉറുദു സാഹിത്യ അക്കാദമി ചെയർമാൻ നദീമുൽ ഹഖ് മുഖ്യാഥിതിയായിരിക്കും. ശൗക്കത്ത് ബുഖാരി കാശ്മീർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. അബ്ദുൽ കരീം അംജദി , ഹാമിദ് റസ ബറകാത്തി, മൗലാന ത്വാഹിർ, ശരീഫ് നിസാമി, എം അബ്ദുൽ മജീദ് എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!