KSDLIVENEWS

Real news for everyone

അറബി വേഷത്തില്‍ പറന്നിറങ്ങി വരന്‍, കൗതുകമായി തലസ്ഥാനത്തെ വെറൈറ്റി കല്യാണം

SHARE THIS ON

കഴക്കൂട്ടം: അറബി വേഷത്തിൽ ഹെലികോപ്റ്രറിൽ പറന്നിറങ്ങി വരൻ. അറബിഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി വേദിയിലേക്കെത്തി വധു. കഴക്കൂട്ടത്തെ അൽസാജ് അരീനയിലാണ് വ്യത്യസ്ഥമായ വിവാഹക്കാഴ്ചകൾ കൗതുകമായത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയും ഇൻഡിഗോ എയർലൈൻസിൽ പൈലറ്റുമായ ഷിറാസിന്റെയും കരിച്ചാറ സ്വദേശി ലാമിയ ഷിബുവിന്റെയും വിവാഹം പങ്കെടുത്തവർക്കെല്ലാം നവ്യാനുഭവമായിരുന്നു. വരനെ അറബി ഗാനത്തിനൊത്ത് ചുവടുകൾവച്ചാണ് കലാകാരന്മാരുടെ സംഘം സ്വീകരിച്ചാനയിച്ചത്.

മൂന്നരവർഷമായി പൈലറ്റായി ജോലി ചെയ്യുകയാണ് ഷിറാസ്. ഇതാണ് വിവാഹ ചടങ്ങിലേക്കും പറന്നെത്താനുള്ള പ്രചോദനം. കാഞ്ഞിരംപാറ ബീകോം ഗ്രീൻ ലീവ്സിൽ പ്രവാസിയായ ഷാനഹാസിന്റെയും പരേതയായ യുഹാനുമ്മയുടെയും മകനായ ഷിറാസ് സ്‌കൂൾ വിദ്യാഭ്യാസം ഗൾഫിലും തുടർപഠനം പൂനെയിലും ഫ്രാൻസിലുമാണ് പൂർത്തിയാക്കിയത്. വധു ലാമിയ ഷിബു കരിച്ചാറ അഹ്‌ലം വീട്ടിൽ ഷിബു-ഷീന ദമ്പതികളുടെ മകളും രണ്ടാം വർഷ എം.ബി.എ വിദ്യാർത്ഥിയുമാണ്. വിവാഹശേഷം ഹെലികോപ്റ്ററിൽ ചുറ്റിയടിക്കാനായതിന്റെ ത്രില്ലിലാണ് ലാമിയ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!