KSDLIVENEWS

Real news for everyone

വിവാഹപ്രായം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍; തീരുമാനം അവകാശലംഘനമാണെന്ന് വിമര്‍ശനം

SHARE THIS ON

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളിലെ എതിര്‍പ്പിന് പുറമേ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും എതിര്‍പ്പുമായി ക‌ര്‍ഷക സംഘടനകള്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയമാണ് ഇത്തവണ ക‌ര്‍ഷകര്‍ എതിര്‍പ്പ് ഉന്നയിക്കുന്ന വിഷയം. പതിനെട്ടില്‍ നിന്നും വിവാഹപ്രായം 21 ആക്കാനുള‌ള നീക്കം അംഗീകരിക്കില്ലെന്നും ഇത് അവകാശലംഘനമാണെന്നും ഹരിയാനയില്‍ ഭീവാണിയില്‍ നടന്ന മഹാപഞ്ചായത്തില്‍ ക‌ര്‍ഷക നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പെണ്‍കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നത് മാതാപിതാക്കളോടെ സമ്മതത്തോടെ വേണം. കേന്ദ്ര സ‌ര്‍ക്കാര്‍ നടപടി അവകാശലംഘനമാണ് ഇത് നടപ്പാക്കാന്‍ അനുവദിക്കില്ല. കര്‍ഷകര്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങളില്‍ ഏറ്റ വലിയ തിരിച്ചടിയ്‌ക്ക് പുറമേ കര്‍ഷകരുടെ പുതിയ എതിര്‍പ്പും കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയാണ്.

കര്‍ഷക സമരകാലത്ത് കര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കണണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ജനുവരി 26ന് ഗ്രാമങ്ങള്‍തോറും ട്രാക്‌ടര്‍ റാലി സംഘടിപ്പിക്കുമെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു.

മേഘാലയ ഗവര്‍ണറായ സത്യപാല്‍ സിംഗ് ഇന്ന് യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.രാഷ്‌ട്രപതി ഭവനില്‍ ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് അദ്ദേഹം പങ്കെടുക്കാത്തതെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!