KSDLIVENEWS

Real news for everyone

എലത്തൂർ ട്രെയിൻ ആക്രമണത്തിൽ ദുരൂഹത; അക്രമിക്കായി തിരച്ചിൽ ഊർജിതം

SHARE THIS ON

കോഴിക്കോട്: എലത്തൂരിനു സമീപം ഓടിക്കൊണ്ടിരുന്ന ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ട അക്രമിക്കായി തിരച്ചിൽ ഊർജിതം. ചുവന്ന ഷർട്ടും തൊപ്പിയും വച്ചയാളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. എലത്തൂരിന് സമീപം കാട്ടിലപ്പീടികയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫോൺ ചെയ്യുന്നതും ഒരു ഇരുചക്രവാഹനത്തിൽ കയറി പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഇന്നലെ രാത്രി ഒൻപതു മണിയോടെ എലത്തൂർ പാലത്തിൽ വച്ചായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ആലപ്പുഴ –കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഡി1 കംപാർട്ട്മെന്റിൽവച്ച് അക്രമി യാത്രക്കാര്‍ക്കുമേല്‍ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!