KSDLIVENEWS

Real news for everyone

വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

SHARE THIS ON

കൽപ്പറ്റ: വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയൽ കോളനിയിലെ സിനി(32) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ടെറസിന് മുകളിൽ ഉണങ്ങാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. സിനിയെ ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശിവദാസനാണ് ഭർത്താവ്. മക്കൾ: ശിവപ്രിയ, വിഷ്ണുദാസ്, ശ്രീജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!