അച്ഛന്‍ മകനെ വെട്ടിക്കൊന്നു; എറണാകുളത്തെ നടുക്കി ക്രൂര കൊലപാതകം

എറണാകുളത്തെ നടുക്കി ക്രൂര കൊലപാതകം. എറണാകുളം ഉദയംപേരൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. മദ്യപിച്ച് അച്ഛനും മകനും തമ്മില്‍ കലഹം പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷാണ് മരിച്ചത്. സംഭവത്തില്‍ സന്തോഷിന്റെ പിതാവ് സോമനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകന്റെ മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് സോമന്‍ പോലീസിന് മൊഴി നല്‍കി. അച്ഛനും മകനും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

