രാഹുലും പ്രിയങ്കയും വീണ്ടും ഹത്രാസിലേക്ക് ; എല്ലാ വഴികളും തടഞ്ഞ് യോഗി സർക്കാർ

ന്യൂഡൽഹി • യുപിയിലെ ഹൃതസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലേക്കു വീണ്ടും പോകാനൊരുങ്ങുന്ന രാഹുൽ ഗാന്ധിയുടെ വഴിതടഞ്ഞ് യോഗി ആദിത്യനാഥ് സർക്കാർ . ഹസ് സന്ദർശനവുമായി ബന്ധപ്പെട്ട് ഡൽഹി- നോയിഡ പാത അടച്ചു . രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലുമാക്കി .
ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള യാത്രയിൽ രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് എംപിമാരും അണിചേരും . കഴിഞ്ഞദിവസം ഹതസിലേക്കു പുറപ്പെട്ട രാഹുൽ , പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു .
‘ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ഉച്ചയ്ക്ക് ഹതസിലേക്ക് പോകും . ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഉത്തർപ്രദേശിന്റെ മകളുടെ കുടുംബത്തെ കാണാനാണു യാത’- ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ട്വീറ്റ് ചെയ്തു . നേരത്തെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ശ്രമിച്ച രാഹുൽ , പ്രിയങ്ക എന്നിവരെയും പ്രവർത്തകരെയും പൊലീസ് തടഞ്ഞതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു .
യുപി സർക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു . യുപി സർക്കാർ ധാർമികമായി അഴിമതി നിറഞ്ഞതാണ് . ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല , അവളുടെ പരാതി കൃത്യസമയത്ത് റജിസ്റ്റർ ചെയ്തില്ല , മൃതദേഹം ബലമായി സംസ്കരിച്ചു , കുടുംബം ബന്ധനത്തിലാണ് , അവരെ അടിച്ചമർത്തുകയാണ് – പ്രിയങ്ക ട്വീറ്റ് ചെയ്തു .

