ന്യൂസ് ക്ലിക്ക് ഓഫീസ് റെയ്‌ഡ് അവസാനിച്ചു: എഡിറ്റര്‍ കസ്റ്റഡിയില്‍

ന്യുഡല്‍ഹി: മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കില്‍ രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡ് അവസാനിച്ചു. ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇൻ ചീഫ് പ്രബിര്‍ പുരകയസ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരുടെ ലാപ്പ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മാധ്യമ സ്ഥാപനത്തിന് എതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയൻസ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദൻ എന്നിവരുടെ വീടുകളിലുമാണ് ഇന്ന് രാവിലെ മുതല്‍ റെയ്ഡ് നടന്നത്.

