KSDLIVENEWS

Real news for everyone

ബുര്‍ജ് ഖലീഫയുടെ കോണിപ്പടികള്‍ മുഴുവന്‍ ഓടിക്കയറി ദുബൈ കിരീടവകാശി ഫസ്സ

SHARE THIS ON

സാഹസികതയും കായിക ഇനങ്ങളും എന്നും ഏറെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് യു.എ.ഇയിലെ രാജാക്കന്മാര്‍. അതിനായി വേണ്ട കാര്യങ്ങളെല്ലാം ചെയ്യാന്‍ ഒരുക്കവുമാണ് ഭരണാധികാരികള്‍. എന്നാല്‍ അക്കൂട്ടത്തില്‍ ഒരുപടി കൂടി കടന്നാണ് സാക്ഷാല്‍ ദുബൈ കിരീടവകാശി ശൈഖ് ഹംദാന്‍ എന്ന ആരാധകരുടെ ഇഷ്ടക്കാരന്‍ ‘ഫസ്സ’യുടെ സ്ഥാനം. കായിക ഇനങ്ങളും ഫിറ്റ്‌നസ്സും സാഹസികതയുമെല്ലാം ഹംദാന്റെ ഇഷ്ടവിനോദങ്ങളാണ്.

നിരവധി സാഹസിക പ്രവര്‍ത്തനങ്ങളിലൂടെ മാധ്യമ ശ്രദ്ദ നേടിയ ഹംദാന്‍, സാക്ഷാല്‍ ബുര്‍ജ് ഖലീഫയുടെ 160 നിലകളും ഓടിക്കയറി തന്റെ ശാരീരിക ക്ഷമത ഒരിക്കല്‍കൂടി തെളിയിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

https://www.instagram.com/reel/Cln422fJX2F/?utm_source=ig_web_copy_link

‘ബുര്‍ജ് ഖലീഫ ചലഞ്ച്’ എന്ന അടിക്കുറിപ്പോടെ ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബുര്‍ജ് ഖലീഫയില്‍ കയറാനുള്ള തയ്യാറെടുപ്പ് ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. മറ്റു ചില അംഗങ്ങളും ഫസ്സയെ അനുഗമിക്കുന്നതും 160ാം നിലയിലെത്തി ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

ഓട്ടം തുടങ്ങുന്നതിന് മുമ്ബ് ഹംദാന്‍ തന്റെ ടൈമര്‍ കാലിബ്രേറ്റ് ചെയ്തിരുന്നു. 37 മിനിറ്റും 38 സെക്കന്‍ഡും കൊണ്ടാണ് ഈ മികച്ച നേട്ടം ഹംദാന്‍ കൈവരിച്ചത്. 710 കലോറി ഊര്‍ജ്ജമാണ് ഫസ്സയുടെ ശരീരം ഇതിനായി ചിലവഴിച്ചത്.

ഈ വര്‍ഷം, ദുബൈ റണ്ണിലും ഫസ്സ പങ്കെടുത്ത് 10 കിലോമീറ്ററോളം ദൂരം ഓടിയിരുന്നു. സ്‌കൈ ഡൈവിങ്, മൗണ്ടന്‍ ക്ലിംബിങ്, ഹൈക്കിങ്, പാരാമോട്ടര്‍ ഗ്ലൈഡിങ്, ഡീപ് ഡൈവിങ് എന്നിവയിലെല്ലാം അതീവ തല്‍പരനാണ് ഹംദാന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!