KSDLIVENEWS

Real news for everyone

ഭാരത് ജോഡോ യാത്ര ഇന്ന് യു.പിയില്‍; എസ്.പി നേതാക്കള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്

SHARE THIS ON

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യം ലക്ഷ്യംവെച്ച്‌ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തും. രണ്ടാംഘട്ടത്തില്‍ സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഭാരത യാത്രയുടെ ഭാഗമാക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. മവികലയില്‍ നിന്ന് ഇന്ന് ആരംഭിക്കുന്ന യാത്ര ഐലമില്‍ അവസാനിക്കും.

ക്ഷണം ലഭിച്ചില്ല എന്ന കാരണത്താല്‍ അകന്ന് നില്‍ക്കുന്ന സമാജ്വാദി പാര്‍ട്ടി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ യാത്രയിലേക്ക് ക്ഷണിക്കുകയാണ് രാഹുല്‍ ഗാന്ധി. ഒന്നാം ഘട്ടത്തെ അപേക്ഷിച്ച്‌ ജനപങ്കാളിത്തവും രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയില്‍ കൂടുതലുണ്ട്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് ഒപ്പം ശ്രീനഗര്‍ ലക്ഷ്യമാക്കി നീങ്ങുന്ന ഭാരത് ജോഡോ യാത്രവഴി രാജ്യത്തെ പ്രതിപക്ഷ ഐക്യനിര ശക്തമാക്കുക എന്നതും കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട്. നടക്കാനിരിക്കുന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം ബി.ജെ.പിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

വര്‍ഗീയ കലാപം നടന്ന മുസഫര്‍ നഗറിന് സമീപത്താണ് ഇന്ന് യാത്രയുടെ വിശ്രമം. മതന്യൂനപക്ഷങ്ങള്‍ ഇന്ന് യാത്രയില്‍ അണിചേരുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പാതകളില്‍ ഉടനീളം ലഭിക്കുന്ന പിന്തുണ കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം ഏറെയാണ്. ഉത്തര്‍പ്രദേശിലെ പര്യടനം പൂര്‍ത്തിയാക്കുന്ന യാത്ര പഞ്ചാബില്‍ പ്രവേശിക്കും. ഭരണം നഷ്ടപ്പെട്ട പഞ്ചാബില്‍ കോണ്‍ഗ്രസിന് ശക്തി പ്രാപിക്കാനുള്ള അവസരമായും ഭാരത് ജോഡോ യാത്രയെ വിലയിരുത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!