KSDLIVENEWS

Real news for everyone

അണങ്കൂർ മേക്കാഡം റോഡ്; അധികൃതർ അലംഭാവം വെടിയുക :ടിഎം അബ്ദുൽ ഖാദർ

SHARE THIS ON

മേക്കാഡം റോഡിന്റെ നിർമാണത്തിലെ മെല്ലെപോക്കിൽ പ്രധിഷേധവുമായി പൊതുപ്രവർത്തകൻ ടിഎം അബ്ദുൽ ഖാദർ

മേഖലയിലെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമാണ് അണങ്കൂർ – ബെദിര മേക്കാഡം റോഡ്.

കുറെ പ്രധിഷേധങ്ങളുടെ ഫലമായി, 3 വർഷം മുൻപ് റോഡ് പണി തുടങ്ങിയെങ്കിലും, ഉദ്ദേശിച്ച റോഡിന്റെ 10% പോലും പണി പൂർത്തിയാകാതെ നാട്ടുകാർ ബുദ്ധിമുട്ടിലാണ്.

ആയിരകണക്കിന് വിദ്യാർത്ഥികളും യാത്രക്കാരും ആശ്രയിക്കുന്ന റോഡിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്നും

ഈ റോഡിന്റെ നിർമാണം ഘട്ടം ഘട്ടമായി നീട്ടാതെ, എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും ഇനിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ടിഎം അബ്ദുൽ ഖാദർ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!