KSDLIVENEWS

Real news for everyone

28 ചൈനീസ് കമ്പനികളെ കൂടി ബ്ലാക്ക് ലിസ്റ്റിൽ ഉൾപെടുത്തി ബൈഡന്‍ ഭരണ കൂടം

SHARE THIS ON

വാഷിങ്​ടണ്‍: ഡോണള്‍ഡ്​ ട്രംപ്​ ഭരണത്തിലിരിക്കെ 31 ചൈനീസ്​ കമ്ബനികള്‍ക്ക്​ ഏ​ര്‍പെടുത്തിയ ഉപരോധം വ്യാപിപ്പിച്ച്‌​ പുതിയ പ്രസിഡന്‍റ്​ ജോ ബൈഡന്‍. പുതുതായി 28 ചൈനീസ്​ കമ്ബനികളില്‍ അമേരിക്കന്‍ കമ്ബനികള്‍ക്കും വ്യക്​തികള്‍ക്കും നിക്ഷേപമിറക്കുന്നതിനാണ്​​ വിലക്ക്​. ഇവ ചൈനയുടെ സൈനിക വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നാണ്​ വിശദീകരണം.

നേരത്തെ, ട്രംപ്​ വില​ക്കേര്‍പെടുത്തിയപ്പോഴും സമാന കാരണമാണ്​ ഉന്നയിച്ചിരുന്നത്​. മുന്‍നിര ടെലികോം, നിര്‍മാണ, സാ​ങ്കേതിക സ്​ഥാപനങ്ങളായ ചൈന മൊബൈല്‍, ചൈന ടെലികോം, വിഡിയോ സര്‍വയലന്‍സ്​ കമ്ബനി ഹിക്​വിഷന്‍, ചൈന റെയില്‍വേ കണ്‍സ്​ട്രക്​ഷന്‍ കോര്‍പ്​ തുടങ്ങിയവക്കായിരുന്നു ട്രംപ്​ അമേരിക്കയില്‍ പൂട്ടിട്ടത്​.
ഇതിലുള്‍പെടുത്തിയിരുന്ന ഏവിയേഷന്‍ ഇന്‍ഡസ്​ട്രി കോര്‍പ്​ ഓഫ്​ ചൈന, ചൈന മൊബൈല്‍ കമ്യൂണിക്കേഷന്‍സ്​ ഗ്രൂപ്​, ചൈന നാഷനല്‍ ഓഫ്​ഷോര്‍ ഓയില്‍ കോര്‍പ്​, വാവയ്​ ടെക്​നോളജീസ്​ ആന്‍റ്​ സെമികണ്ടക്​ടര്‍ മാനുഫാക്​ചറിങ്​ ഇന്‍റര്‍നാഷനല്‍ കോര്‍പ്​ (എസ്​.എം.ഐ.സി) തുടങ്ങിയവ പുതിയ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്​. ചിപ്​ നിര്‍മാണ മേഖലയില്‍ ആഗോള തലത്തില്‍ ഏറ്റവും പ്രശസ്​തമായ കമ്ബനികളി​െലാന്നാണ്​ എസ്​.എം.ഐ.സി.

ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിച്ച ബൈഡന്‍ ഭരണകൂടം പ്രതിരോധ, സാ​ങ്കേതിക രംഗങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുമെന്ന്​ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ പുതിയ കമ്ബനികള്‍ കൂടി ഉപരോധ പട്ടികയില്‍ പെടുത്തിയത്​. ഈ മേഖലയില്‍ നേരത്തെ നിക്ഷേപമുള്ളവര്‍ക്ക്​ അവ പിന്‍വലിക്കാന്‍ സാവകാശം നല്‍കും. പുതിയ നിയന്ത്രണങ്ങള്‍ക്കെത​ിരെ ചൈന കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്​.

അതേ സമയം, വിമാന നിര്‍മാണ രംഗത്തെ ആഗോള ഭീമന്മാരായ ബോയിങ്​, എയര്‍ബസ്​ എന്നിവയോട്​ കൊമ്ബുകോര്‍ക്കാന്‍ ചൈന രൂപം നല്‍കിയ കൊമേഴ്​സ്യല്‍ എയര്‍ക്രാഫ്​റ്റ്​ കോര്‍പ്​ ഓഫ്​ ചൈന വിലക്കപ്പെട്ടിട്ടില്ല. യു.എസ്​ വിലക്കിനെതിരെ നേരത്തെ കോടതി കയറിയ ഗോവിന്‍ സെമികണ്ടക്​ടര്‍ കോര്‍പ്​, ലുവോകോങ്​ ടെക്​നോളജി കോര്‍പ്​ എന്നിവയും ഇടംനേടാതെ ഒഴിവായി. ട്രംപ്​ നേരത്തെ വിലക്കുകയും പിന്നീട്​ ഒഴിവാക്കുകകയും ചെയ്​ത ​ഷഓമിയും പട്ടികയിലില്ലെന്നത്​ ശ്രദ്ധേയമാണ്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!