കാസർകോട് പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലിയുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നു ;

കാസര്‍കോട്: ഒന്നര മാസത്തോളം ബന്ധുക്കളെയും പൊലീസിനെയും വട്ടംകറക്കിയ പുല്ലൂര്‍ പൊള്ളക്കടയിലെ അഞ്ജലി (21) യുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നു. യുവതി വീട് വിട്ടുപോയതിന് പിന്നില്‍ ലൗ ജിഹാദ് ആണെന്ന ആരോപണം തെറ്റാണെന്ന് സ്ഥിരീകരിച്ച അന്വേഷണ സംഘം സംശയാസ്പദമായ യാതൊന്നും തിരോധാനത്തിന് പിന്നിലില്ലെന്നും കണ്ടെത്തി. തെലുങ്കാന രംഗറെഡ്ഢി ജില്ലയിലെ നര്‍സിങ്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ട ടൗണിലെ ഒ.വൈ.ഒ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ച അഞ്ജലിയെ അമ്ബലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ഇന്നലെ രാവിലെ ഏഴര മണിയോടെയാണ് അമ്ബലത്തറയില്‍ എത്തിച്ചത്.

