KSDLIVENEWS

Real news for everyone

കൂരിയാട് വയഡക്ട്: നിർമാണത്തിന് ഒരുവർഷം എടുത്തേക്കും

SHARE THIS ON

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നഭാഗത്ത് പകരം തൂണുകളിലെ പാത (വയഡക്ട്) നിർമിക്കണമെങ്കിൽ കുറഞ്ഞത് ഒരുവർഷമെങ്കിലും എടുക്കും. വയലിനുകുറുകെ കെട്ടിയ നിലവിലെ പാത പൂർണമായും നീക്കംചെയ്താലേ തൂണുകളുടെ നിർമാണം ആരംഭിക്കാനാകൂ. വെള്ളക്കെട്ടുള്ള പ്രദേശത്തെ നിലവിലെ നിർമിതി നീക്കംചെയ്യാൻ കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണ്ടിവരുമെന്ന് ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

നീക്കംചെയ്യുന്ന കല്ലും മണ്ണും നിക്ഷേപിക്കാനും സ്ഥലംകണ്ടെത്തണം. പൈലിങ് നടത്തി തൂണുകൾ നിർമിച്ച് പാലമൊരുക്കണമെങ്കിൽ കുറഞ്ഞത് ഒൻപതുമാസമെങ്കിലും വേണ്ടിവരും. മഴ ശക്തമാണെങ്കിൽ നിർമാണപ്രവർത്തനങ്ങൾ പ്രതീക്ഷിച്ച സമയത്ത് പൂർത്തീകരിക്കാനുമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!