KSDLIVENEWS

Real news for everyone

ദേശീയപാത നിര്‍മാണത്തിലെ വീഴ്ച; കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി: മന്ത്രി റിയാസ്

SHARE THIS ON

ന്യുഡല്‍ഹി: ദേശീയപാത നിര്‍മാണത്തിലെ വീഴ്ചയില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്.

അപാകതകള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടിയുണ്ടാകും.

ദേശീയപാത നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. 2026ന്റെ പുതുവര്‍ഷ സമ്മാനമായി എന്‍ എച്ച്‌ 66 പൂര്‍ത്തിയാക്കും. 360 മീറ്റര്‍ വയഡക്‌ട് നിര്‍മിക്കുമെന്നും കേന്ദ്രം ഉറപ്പു നല്‍കിയതായി മന്ത്രി അറിയിച്ചു. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് നിര്‍മാണത്തിന് ജൂലൈ അവസാനം ഉത്തരവിറങ്ങും. കൊല്ലം ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പദ്ധതിക്ക് സെപ്തംബറോടെയും ഉത്തരവുണ്ടാകും. കൂരിയാട് ദേശീയപാത നന്നാക്കാനുള്ള ചെലവ് കരാര്‍ കമ്ബനി വഹിക്കും.

ജലാശയങ്ങളിലെ മണ്ണ് എല്ലാ പരിശോധനയും നടത്തിയ ശേഷം മാത്രമേ നിര്‍മാണത്തിന് നല്‍കൂ എന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!