KSDLIVENEWS

Real news for everyone

ലിസ്റ്റ് പുറത്ത്, ജോര്‍ജ് കുര്യന് രാജ്യസഭ സീറ്റില്ല, കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായേക്കും; മധ്യപ്രദേശില്‍ നിന്ന് വീണ്ടും സ്ഥാനാര്‍ഥിയാക്കിയില്ല

SHARE THIS ON

ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകള്‍ക്കിടെ കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് നിരാശ.

രാജ്യസഭ സീറ്റ് ജോർജ് കുര്യന് ലഭിച്ചില്ല. മധ്യപ്രദേശില്‍ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്കാനുള്ള സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റില്‍ കുര്യന്‍റെ പേരില്ല. നിലവിലെ കേന്ദ്ര മന്ത്രിസഭയില്‍ മന്ത്രിയായി തുടരുന്നതിന് പാർലമെന്റ് അംഗത്വം അനിവാര്യമായിരിക്കെയാണ് കുര്യനെ മധ്യപ്രദേശില്‍ നിന്നും വീണ്ടും സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്ര മന്ത്രിസഭ പുനസംഘടനയില്‍ കുര്യന്‍റെ മന്ത്രി സ്ഥാനം നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്. രാജ്യ സഭ തെരഞ്ഞെടുപ്പ് ജൂണ്‍ പതിനെട്ടിനാണ് നടക്കുക. പത്ത് സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലും, രണ്ടിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുമാണ് നടക്കുന്നത്. 18 ന് തന്നെ ഫലം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!