KSDLIVENEWS

Real news for everyone

ബസിൽ കയറുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; 63 കാരൻ അറസ്റ്റിൽ

SHARE THIS ON

കൊച്ചി∙ റോഡിൽ യുവതിയെ ആക്രമിച്ച കേസിൽ അറുപത്തിമൂന്നുകാരൻ അറസ്റ്റിൽ. അശമന്നൂർ പനിച്ചയം മുതുവാശേരി വീട്ടിൽ സത്താറിനെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ഓടക്കാലിയിലാണ് സംഭവം. ബസിൽ കയറാൻ ശ്രമിക്കുമ്പോൾ യുവതിയുടെ പുറകിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!