KSDLIVENEWS

Real news for everyone

ഉരുൾപൊട്ടലിനെ തുടർന്ന് തേജസ്വിനിയിൽ കുത്തൊഴുക്ക് ശക്തം; നിരവധി സ്ഥലങ്ങൾ ഇപ്പോഴും വെള്ളത്തിൽ,ജാഗ്രത പാലിക്കാൻ നിർദേശം

SHARE THIS ON

ചെറുവത്തൂർ: കനത്തമഴയെ തുടർന്ന് മലയോരത്ത് ഉരുൾ പൊട്ടലുണ്ടായതിനെ തുടർന്ന് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു. ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. തുടർച്ചയായി മൂന്നാം ദിവസവും തേജസ്വിനി പുഴ രൗദ്രഭാവം പൂണ്ട് ഒഴുകി. പുഴയിൽ അടിയൊഴുക്കും ശക്തമായിട്ടുണ്ട്. കയ്യൂർ, വെള്ളാട്ട്, ചാത്തമത്ത് , കാര്യങ്കോട്, മയിച്ച, കാരി, അച്ചാംതുരുത്തി, എരിഞ്ഞിക്കീൽ, കുറ്റിവയൽ എന്നീ പ്രദേശങ്ങൾ ഇപ്പൊഴും വെള്ളത്തിനടിയിലാണ്.

വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ. വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിത്തുടങ്ങി.

error: Content is protected !!