KSDLIVENEWS

Real news for everyone

റോഡ് നിറയെ കുണ്ടും കുഴിയും കൊണ്ട് ചെളിക്കളമായി;ചെർക്കള പുതിയ ബസ്റ്റാൻഡ് റോഡ് വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും ദുസ്സഹം

SHARE THIS ON

ചെർക്കള: നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന ചെർക്കള പുതിയ ബസ്റ്റാൻഡ് റോഡ് നിറയെ കുണ്ടും കുഴിയും, മഴക്കാലമായതോടെ വെള്ളം കെട്ടി നിന്ന് ചെളിക്കുളമായി മാറി. അത് വഴി നടന്ന് പോകുന്ന കാൽ നടക്കാർക്ക് പോലും യാത്ര ദുസ്സഹമായി മാറി.

നിരവധി സർവീസുകൾ നടത്തുന്ന ബസ്സുകൾക്ക് പോലും ബസ്റ്റാൻഡിലേക്ക് പ്രവേശിക്കണമെങ്കിൽ ഈ കുണ്ടും കുഴിയും താണ്ടണം, യാത്രക്കാർക്ക് നടുവൊടിയുന്ന യാത്രയും

ചെർക്കള ടൗണിൽ നിന്നും ബസ്റ്റാൻഡിലേക്ക് പോകുന്ന വഴിയും അടൂർ, ബദിയടുക്ക ഭാഗങ്ങളിൽ നിന്ന് ബസ്റ്റാൻഡിലേക്ക് വരുന്ന വഴിയും അരക്കിലോമീറ്ററോളം റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായി മാറിയിട്ടുണ്ട്, മാസങ്ങൾക്ക് മുമ്പ് പാച്ച് വർക്ക് പണിയെടുത്ത് കുഴികളടച്ചിരുന്നുവെങ്കിലും മഴക്ക് മുമ്പേ റോഡ് പൊട്ടിപ്പൊളിഞ്ഞിരുന്നു. ഇപ്പോൾ അതിരൂക്ഷമായി യാത്രാക്ലേശം നേരിടുന്നുണ്ട്.

ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ട് പരിഹാരം കാണണമെന്ന് പൊതുജനം

കണ്ണിൽ പൊടിയിട്ട് നടത്തിയ പാച്ച് വർക്ക് നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു

error: Content is protected !!