KSDLIVENEWS

Real news for everyone

വനിതാ ഡോക്ടർക്കെതിരായ ലൈംഗികാതിക്രമം; മുതിർന്ന ഡോക്ടർക്കെതിരെ ബലാത്സംഗകുറ്റം ചുമത്തി

SHARE THIS ON


കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഡോ. മനോജിനെതിരെ ബലാത്സംഗകുറ്റത്തിനു കേസെടുത്തു. ജനറല്‍ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജ് ശരീരത്തിൽ കയറിപ്പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. 2019ൽ ഹൗസ് സർജൻസിക്കിടെയായിരുന്നു സംഭവം.

മുതിർന്ന ഡോക്ടറിൽനിന്ന്് നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ യുവതി വ്യക്തമാക്കിയിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് സംഭവത്തിൽ ഇടപെട്ടു. ഇതുസംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.


ആരോപണ വിധേയനായ ഡോക്ടര്‍ ഇപ്പോള്‍ മറ്റൊരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!