KSDLIVENEWS

Real news for everyone

പുതുപ്പള്ളിയിൽ യുഡിഎഫിന് റെക്കോർഡ് വിജയമുണ്ടാകും: പി.കെ.കുഞ്ഞാലിക്കുട്ടി

SHARE THIS ON

മലപ്പുറം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിസ്മയിപ്പിക്കുന്ന വിജയമുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. അത് എൽഡിഎഫിന് മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. TOP NEWS ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ലെന്ന ആരോപണം വാസ്തവ വിരുദ്ധം: സിബി ജോൺ ഭരിക്കുന്ന സർക്കാരിന്റെ വിധിയെഴുത്താകും പുതുപ്പള്ളിയെന്ന് യുഡിഎഫും എൽഡിഎഫും പറഞ്ഞിട്ടുണ്ട്. ഓണക്കാലം വറുതിക്കാലമാക്കിയതടക്കം എൽഡിഎഫ് സർക്കാരിനെതിരായ വികാരം അവിടത്തെ വോട്ടർമാരിൽ പ്രകടമാണ്. അവരുടെ അതൃപ്തി വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതുപ്പള്ളിക്കാർക്ക് വേണ്ടതെന്താണെന്ന് അറിഞ്ഞു ചെയ്തു കൊടുത്ത നേതാവാണ് ഉമ്മൻ ചാണ്ടി. ജീവിച്ചാലും മരിച്ചാലും പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയെ മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!