ചെർക്കള ലയൺസ് ക്ലബിന് വർണശബളമായ തുടക്കം

ലയൺസ് ക്ലബ് ഓഫ് വിദ്യാനഗറിൻ്റെ നേതൃത്വത്തിൽ ചെർക്കളയിൽ പുതുതായി രൂപീകൃതമായ ലയൺസ് ക്ലബ് ഓഫ് ചെർക്കളയുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ നിർവഹിച്ചു. സമൂഹത്തിൻ്റെ സർവ്വ മേഖലകളിലും സേവനം എത്തിക്കുക എന്നതാണ് ലയൺസ് പ്രസ്ഥാനം ലക്ഷ്യമിടുന്നതെന്നും, പുതുതായി 30 പുതിയ ലയൺസ് ക്ലബ്ബുകൾ ഈ വർഷം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ അംഗങ്ങൾക്ക് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ പി. സുധീർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭാരവാഹികളുടെ സ്ഥാനാരോഹണം സെക്കൻ്റ് വൈസ് ഡിസ്ടിക് ട് ഗവർണർ സി.എ. ടി.കെ. രജീഷ് നിർവഹിച്ചു. വിദ്യാനഗർ ലയൺസ് ക്ലബ് പ്രസിഡൻറ് പി.കെ പ്രകാശ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ചെർക്കള ലയൺസ് ക്ലബ് പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി ചാപ്പാടി, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് നേതാക്കളായ വിശോഭ് പനങ്ങാട്, പ്രേംകുമാർ, കെ.ഗോപി, രവി ഗുപ്ത, ടൈറ്റസ് തോമസ്, എം വിനോദ് കുമാർ, പ്രശാന്ത് ജി.നായർ, അഡ്വ.കെ.വിനോദ് കുമാർ, വി.വേണുഗോപാൽ, കെ. സുകു മാ ര ൻ നാ യ ർ, ദീക്ഷിത പ്രശാന്ത്, പി.വി. മധുസൂധനൻ, ആയിഷ, രഞ്ചു പി.എം, ഫൈസൽ പൊവ്വൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
മൊയ്തീൻ കുഞ്ഞി ചാപ്പാടി പ്രസിഡണ്ട്
ഫൈസൽ പൊവ്വൽ സെക്രട്ടറി
മാർക്ക് മുഹമ്മദ് ട്രഷറർ

