KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് വീണ്ടും
സിക്ക; 62 കാരന്‍ ആശുപത്രിയില്‍

SHARE THIS ON

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുപുറം പഞ്ചായത്തിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. തിരുപുറം മണ്ണക്കല്‍ സ്വദേശിയായി 62 വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒന്നിനാണു രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പരണിയം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ തിരുപുറം പഞ്ചായത്തിന്റെ സഹായത്തോടെ മണ്ണക്കല്ലിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പ്രദേശത്ത് സ്‌പ്രേയിങ് കൊതുക് ഉറവിട നശീകരണം, ഫീവര്‍ സര്‍വേ തുടങ്ങിയവയും നടത്തി. പ്രദേശവാസികള്‍ക്കു കൊതുകു വലകളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!