KSDLIVENEWS

Real news for everyone

വെഞ്ഞാറമൂട് ബൈക്കുകൾ കൂട്ടിയിടിച്ച്‌ തീകത്തി രണ്ട്‌ യുവാക്കൾ മരിച്ചു

SHARE THIS ON

വെഞ്ഞാറമൂട് > കന്യാകുളങ്ങരയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് തീകത്തി രണ്ടു യുവാക്കൾക്ക്‌ ദാരുണാന്ത്യം. ഇടുക്കുംതല സ്വദേശി അഭിഷേക്(22) വെഞ്ഞാറമൂട് സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്‌. രാഹുലിനൊപ്പം ബൈക്കിലുണ്ടായിരുന്ന അരുണിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി പതിനൊന്നോടെ കന്യാകുളങ്ങര പെട്രോൾപമ്പിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ തീകത്തിയാണ്‌ അപകടം. ഇരുവർക്കും സാരമായി പൊള്ളലേറ്റു. ബൈക്കുകൾ അമിതവേഗത്തിലായിരുന്നു എന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞു. ബൈക്കുകൾ രണ്ടും കൂട്ടിയിടിച്ച്‌ നിയന്ത്രണംവിട്ട് അതുവഴി വന്ന ഒരു ജീപ്പിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിലാണ്‌ ഒരു ബൈക്കിലേക്ക് തീ പടർന്നത്‌.



നാട്ടുകാർ അഗ്നിശമനസേനയെ വിവരം അറിയിച്ചെങ്കിലും അഗ്നി ശമനസേന എത്തുന്നതിനു മുമ്പേ തന്നെ സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നും അഗ്നി ശമനോപകരണം ഉപയോഗിച്ച് നാട്ടുകാർ തീ അണച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!