KSDLIVENEWS

Real news for everyone

തിരുവനന്തപുരം നഗരസഭയിലെ നികുതി പണം തിരിമറി; ജനങ്ങളുടെ പണം നഷ്ടമായിട്ടില്ലെന്ന് മേയര്‍

SHARE THIS ON

തിരുവനന്തപുരം നഗരസഭയിലെ നികുതി പണം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി മേയര്‍. ജനങ്ങളുടെ പണം നഷ്ടമായിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ നഗരസഭ സസ്‌പെന്‍ഡ് ചെയ്‌തെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ജനങ്ങളുടെ പണം നഷ്ടമായെന്ന് ചില കൗണ്‍സിലര്‍മാര്‍ വ്യാജ പ്രചാരണം നടത്തുന്നു. ബിജെപി ഉന്നയിച്ച ആവശ്യങ്ങള്‍ നഗരസഭ നടപ്പാക്കാന്‍ തീരുമാനിച്ചതാണെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ച പരാജയപ്പെട്ടത് ശരിയല്ല, ബിജെപി ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. താന്‍ മുന്‍കൈ എടുത്താണ് ചര്‍ച്ച വിളിച്ചതെന്നും മേയര്‍ അറിയിച്ചു.

അതേസമയം, തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമരം തുടരുമെന്ന് ബിജെപി അറിയിച്ചു. ബിജെപി കൗണ്‍സിലര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച മേയര്‍, തങ്ങളുടെ നാല് ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. തുടന്ന് സമരം ശക്തമായ സമരം തുടരുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

നാല് ആവശ്യങ്ങളും അംഗീകരിക്കാന്‍ മേയര്‍ തയ്യാറായിട്ടില്ല. സമരം ശക്തമായി തുടരാനാണ് ബിജെപി യുടെ തീരുമാനം. പണം തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക, അവരെ അറസ്റ്റ് ചെയ്യുന്നത്തിന് നാളെ കൂടുന്ന യോഗത്തില്‍ ഔദ്യോഗിക പ്രമേയം നടപ്പിലാക്കണം, ഒരാഴ്ചയ്ക്കുള്ളില്‍ കുടിശിക ലിസ്റ്റ് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കണം, ഐ കെ എം സോഫ്റ്റ് വെയറിന്റെ ക്രമക്കേടുകള്‍ പരിശോധിച്ച്‌ വേണ്ട അപ്ഡേഷനുകള്‍ നടക്കണം എന്നി ആവശ്യങ്ങളാണ് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!